Picsart 24 07 17 17 25 54 611

പ്രീസീസൺ മത്സരത്തിൽ മികച്ച വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പ്രീ സീസൺ മത്സരത്തിൽ വിജയം. ഇന്ന് നടന്ന മത്സരത്തിൽ തായ്‌ലാൻഡ് ടീമായ സമുത് പ്രകാൻ സിറ്റിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ 3 ഗോളുകൾക്കാണ് വിജയിച്ചത്. നേരത്തെ നടന്ന ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മൈക്കിൾ സ്റ്റാറയുടെ കീഴിലെ ആദ്യ വിജയമാണിത്.

കേരള ബ്ലാസ്റ്റേഴ്സിനായി ഇന്ന് ക്വാമെ പെപ്ര, ഇഷാൻ പണ്ഡിത, മുഹമ്മദ് ഷഹീഫ് എന്നിവരാണ് ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ വിദേശ താരങ്ങളും ഇന്ന് കളിക്കാൻ ഇറങ്ങി. ഇനി കേരള ബ്ലാസ്റ്റേഴ്സ് ഒരു പ്രിസിസൺ മത്സരം കൂടെ തായ്‌ലൻഡിൽ കളിക്കും. അതിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിന് വേണ്ടി കൊൽക്കത്തയിലേക്ക് യാത്ര തിരിക്കും.

Exit mobile version