കിസിറ്റോ കെസിറോണിനെ ടീമിലേക്ക് സ്വാഗതം ചെയ്ത് ബ്ലാസ്റ്റേഴ്സ്

ബ്ലാസ്റ്റേഴ്സിന്റെ എട്ടാമത്തെ വിദേശ താരത്തിനെ ഔദ്യോഗികമായി സ്ക്വാഡിലേക്ക് സ്വാഗതം ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഇത് ആരാധകരുമായി പങ്കുവെച്ചത്. ഏറെ നാളായി താരം ടീമിനൊപ്പം ചേരുമെന്നുള്ള സൂചനകള്‍ വിവിധ ക്യാമ്പുകളില്‍ നിന്ന് വന്നിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇന്നാണ് വരുന്നത്.

ഉഗാണ്ടന്‍ മധ്യനിര താരം ഇന്ന് അവസാന ഇലവനില്‍ ഇടം പിടിക്കുമോ എന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരാന്‍ ടീം ന്യൂസിനായി ആരാധകര്‍ കാത്തിരിക്കേണ്ടതുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version