Picsart 23 11 04 01 05 58 845

വിജയം തുടരണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താൻ ആയി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും ഇറങ്ങുന്നു. ഇന്ന് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ വെച്ച് ചെന്നൈയിനെ ആണ് നേരിടുന്നത്. വിജയത്തിൽ കുറഞ്ഞത് ഒന്നും കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നുണ്ടാകില്ല. ഇന്ന് ദിമി സസ്പെൻഷൻ കഴിഞ്ഞ് വരുന്നത് കേരള ബ്ലാസ്റ്റേഴ്സിന് കരുത്താകും.

ഗോൾ മുഖത്ത് കുറച്ച് കൂടെ മികച്ച നീക്കങ്ങൾ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നുണ്ട്. ലൂണയും ഡെയ്സുകെയും മികച്ച ഫോമിൽ ആണെങ്കിലും പെപ്ര തന്റെ ആദ്യ ഗോൾ ഇതുവരെ കണ്ടാത്തത് ടീമിന് ആശങ്ക നൽകുന്നുണ്ട്. ഇന്ന് ഡിഫൻസിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധയതയില്ല‌‌. പെപ്ര ബെഞ്ചിലേക്ക് പോയി ദിമി ആദ്യ ഇലവനിൽ എത്തിയേക്കും.

ഇന്ന് വൈകിട്ട് 8 മണിക്ക് നടക്കുന്ന മത്സരം സൂര്യ മൂവിസിലും ജിയോ സിമിമയിലും കാണാം. കേരള ബ്ലാസ്റ്റേഴ്സ് 7 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്‌. ചെന്നൈയിൻ 7 പോയിന്റുമായി ഏഴാം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version