വിജയം തുടരണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിന് എതിരെ

Img 20211211 203154

2021-22 ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 27-ാം മത്സരത്തിൽ ഇന്ന് വാസ്കോഡ ഗാമയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ നേരിടും. ഈസ്റ്റ് ബംഗാൾ ഇപ്പോൾ രണ്ട് പോയിന്റുമായി പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്താണ് ഇരിക്കുന്നത്. അഞ്ച് പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.

അവസാന മത്സരത്തിൽ എഫ്‌സി ഗോവയോട് കൂടെ പരാജയപ്പെട്ടതോടെ ഈസ്റ്റ് ബംഗാൾ പുതിയ പരിശീലകനും ടീമും വലിയ സമ്മർദ്ദത്തിലാണ്. മറുവശത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയാകട്ടെ കഴിഞ്ഞ മത്സരത്തിൽ ഒഡീഷ എഫ്‌സിക്കെതിരെ നേടിയ ജയത്തോടെ സീസണിലെ ആദ്യ ജയം രേഖപ്പെടുത്തിയിരുന്നു. ആ വിജയം ഇന്നും തുടരുക ആകും ക്ലബിന്റെ ലക്ഷ്യം

അൽവാരോ വാസ്‌ക്വസും പ്രശാന്തുമായുരുന്നു ഒഡീഷക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം നൽകിയത്. ഇന്ന് പരിക്കേറ്റ ആൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകില്ല. ഗിൽ ആകും ഇന്ന് വല കാക്കുക. പരിക്ക് കാരണം രാഹുൽ കെ പിയും ഉണ്ടാകില്ല. ഇന്ന് രാത്രി 7.30നാണ് മത്സരം.

Previous articleയുവന്റസിന് സമനില കുരുക്ക്
Next article“കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും പ്രയാസകരായ മത്സരമാകും ഈസ്റ്റ് ബംഗാളിന് എതിരായത്”