പഴയ വിദേശ താരങ്ങളോടെല്ലാം ടാറ്റ പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്

Img 20210611 223859

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ച ഒരു വിദേശ താരവും അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ല. ഇന്ന് ആറ് വിദേശതാരങ്ങളുമായി വേർപിരിയുക ആണെന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. വിസെന്റെ ഗോമസ്, ഹൂപ്പർ, മറെ, ഫകുണ്ടോ പെരേര, കോസ്റ്റ, കോനെ എന്നിവരോടൊക്കെയാണ് ടീം യാത്ര പറഞ്ഞത്. മറ്റൊരു വിദേശ താരമായ സിഡോഞ്ച ക്ലബ് വിടുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു.

ഫകുണ്ടോ പെരേര ക്ലബ് വിടുന്നത് മാത്രമാകും ആരാധകർക്ക് വലിയ സങ്കടം നൽകുക. കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരമായുരുന്നു പെരേര. ജോർദൻ മറെ, വിസെന്റെ ഗോമസ് എന്നിവരും ഭേദപ്പെട്ട പ്രകടന കാഴ്ചവെച്ചിരുന്നു. പ്രതീക്ഷയോടെ എത്തിയ സ്ട്രൈക്കർ കാൾ ഹൂപ്പർ അവസാന കുറച്ചു മത്സരങ്ങളിൽ തിളങ്ങി എങ്കിലും താരത്തിന്റെ നിലവാരം വെച്ചു നോക്കുമ്പോൾ ദയനീയ സീസണായിരുന്നു കഴിഞ്ഞ സീസൺ.

സെന്റർ ബാക്ക് കൂട്ടുകെട്ടുകളായ ബകാരി കോനെയും കോസ്റ്റയും ആണ് ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങളും ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്. പുതിയ പരിശീലകൻ വരുന്നതിനാലാണ് പഴയ താരങ്ങളെ ഒക്കെ കേരള ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തത്. പുതിയ കോച്ചിന്റെ ശൈലിക്ക് അനുയോജ്യമായ വിദേശ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് ഉടൻ കണ്ടെത്തും.

Previous articleകൊഡ്രാഡോയുടെ കരാർ യുവന്റസ് പുതുക്കും
Next articleസാഷയുടെ പോരാട്ടത്തെ അതിജീവിച്ച് ഗ്രീക്ക് ടെന്നീസിൽ പുതു ചരിത്രം എഴുതി സിറ്റിപാസ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ