Site icon Fanport

വാലന്റൈന്‍സ് കോർണറിലിരുന്ന് ഫുട്ബോൾ ആസ്വദിക്കാം; പ്രണയദിനം ആഘോഷമാക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി

ഫെബ്രുവരി 10, 2025: ആരാധകര്‍ക്കൊപ്പം ഇത്തവണത്തെ വാലന്റൈന്‍സ് ഡേ ആഘോഷമാക്കുവാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും. ഫെബ്രുവരി 15 ശനിയാഴ്ച മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെതിരെയുള്ള മത്സരം കാണുവാനെത്തുന്ന പ്രണയിതാക്കള്‍ക്ക് മത്സരം ആസ്വദിക്കുവാനായി എക്‌സ്‌ക്ലൂസീവ് സീറ്റിംഗ് സംവിധാനമാണ് ബ്ലാസ്റ്റേഴ്‌സ് ഗാലറിയിൽ തയ്യാറാക്കിയിരിക്കുന്നത്.

Picsart 23 12 24 18 56 38 708

വാലന്റൈന്‍സ് ഡേ തീമില്‍ അണിയിച്ചൊരുക്കിയ പ്രീമിയം സീറ്റിംഗ് ഏരിയയില്‍ ഇരുന്ന് മത്സരം ആസ്വദിക്കുവാനും ഫുട്‌ബോള്‍ ആവേശം നിറഞ്ഞ ഒരു സായാഹ്നം പങ്കാളിയോടൊപ്പം അവിസ്മരണീയമാക്കുന്നതിനുമുള്ള അവസരമാണ് ഇതിലൂടെ പ്രണയിതാക്കള്‍ക്ക് ലഭിക്കുന്നത്. സെല്‍ഫി ബൂത്തും പലതരം ഇന്‍ഡോര്‍ ഗെയിമുകളും വാലന്റൈന്‍സ് കോർണറിൽ ഒരുക്കിയിട്ടുണ്ട്.

ഈ പ്രീമിയം ടിക്കറ്റുകളില്‍ മത്സരം കാണാനെത്തുന്നവര്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ നേരിട്ട് കാണുവാനും പരിചയപ്പെടുവാനുമുള്ള അവസരവുമുണ്ട്. കൂടാതെ, തിരഞ്ഞെടുക്കപ്പെടുന്ന ഒരു കപ്പിളിന് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിനുള്ള അവസരവും ലഭിക്കും. പേടിഎം ഇൻസൈഡറിലൂടെ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

Exit mobile version