കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കം,മധ്യനിര താരം ബ്രൈസ് മിറാന്‍ഡ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

Newsroom

Img 20220615 175007
Download the Fanport app now!
Appstore Badge
Google Play Badge 1

മധ്യനിര താരം ബ്രൈസ് മിറാന്‍ഡ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

കൊച്ചി, ജൂണ്‍ 15, 2022: ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ നിന്ന് ബ്രൈസ് മിറാന്‍ഡയെ വെളിപ്പെടുത്താത്ത തുകയ്ക്ക് കരാറാക്കുന്നതില്‍ ധാരണയിലെത്തിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സന്തോഷപൂര്‍വം സ്ഥിരീകരിച്ചു. 2026വരെ ക്ലബ്ബില്‍ തുടരുന്ന മള്‍ട്ടി ഇയര്‍ കരാറിലാണ് ഒപ്പിട്ടത്.

മുംബൈ എഫ്‌സിയില്‍ നിന്നാണ് മിറാന്‍ഡ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്. അണ്ടര്‍ 18വരെയുള്ള എല്ലാ പ്രായവിഭാഗത്തിലുള്ള ടീമുകളെയും പ്രതിനിധീകരിച്ചു. 2018ല്‍ എഫ്‌സി ഗോവയുടെ ഡെവലപ്‌മെന്റല്‍ ടീമില്‍ ചേരുന്നതിന് മുമ്പ് ചെറിയ കാലയളവിലേക്ക് യൂണിയന്‍ ബാങ്ക് എഫ്‌സിക്കായി കളിച്ചു. ഒരു വര്‍ഷത്തിനുശേഷം ഇന്‍കം ടാക്‌സ് എഫ്‌സിയില്‍ ചേര്‍ന്നു. എല്ലാ പ്രതീക്ഷകള്‍ക്കുമപ്പുറത്തെ പ്രകടനമായിരുന്നു അദ്ദേഹത്തിന് ആ സീസണില്‍. 2019ലെ എലൈറ്റ് ഡിവിഷനില്‍ മൂന്ന് ഗോളടിക്കുകയും 10 എണ്ണത്തിന് അവസരമൊരുക്കയും ചെയ്തു.

എലൈറ്റ് ഡിവിഷനിലെ അദ്ദേഹത്തിന്റെ ഊര്‍ജസ്വലമായ, ചുറുചുറുക്കുള്ള, വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ വളരെയധികം ശ്രദ്ധ നേടി. വിവിധ ഐഎസ്എല്‍, ഐ ലീഗ് ക്ലബ്ബുകള്‍ വലിയ താല്‍പര്യം കാട്ടി. ഒടുവില്‍ 2020ല്‍ ഗോവന്‍ ഐ ലീഗ് ക്ലബ്ബായ ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി ബ്രൈസ് കരാര്‍ ഒപ്പിട്ടു. ക്ലബ്ബിനായി 33 മത്സരങ്ങള്‍ കളിച്ച അദ്ദേഹം കഴിഞ്ഞ രണ്ട് സീസണുകളില്‍ ഐ ലീഗ് ചാന്പ്യന്‍ഷിപ്പിനായി ശക്തമായി പോരാടിയ ഗോവന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി. ഈ കാലയളവില്‍ രണ്ട് ഗോളും മൂന്ന് അവസരമൊരുക്കലും അദ്ദേഹത്തിനുണ്ടായിരുന്നു.
Img 20220615 Wa0018
ഐ ലീഗിലെ ശ്രദ്ധേയ പ്രകടനങ്ങള്‍ ബ്രൈസിന് യുഎഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അണ്ടര്‍ 23 ദേശീയ ടീമിലേക്ക്‌വിളി നല്‍കി.

‘കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍ ചേരാന്‍ കഴിഞ്ഞതില്‍ അതിയായ ആവേശമുണ്ട്. കുറച്ചുകാലമായി ക്ലബ്ബിന്റെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ആരാധകരുള്ള ക്ലബ്ബാണിത്. എത്രയും വേഗം കൊച്ചിയിലെത്താനും എന്റെ പുതിയ ടീമംഗങ്ങളെ കാണാനും മഞ്ഞപ്പടയ്ക്കു മുന്നില്‍ കളിക്കാനുമുള്ള കാത്തിരിപ്പിലാണ് ഞാന്‍’ പുതിയ ക്ലബ്ബുമായി ഒപ്പുവെച്ചപ്പോള്‍ ബ്രൈസ് മിറാന്‍ഡ ആവേശഭരിതനായി പറഞ്ഞു.

‘ബ്രൈസ് ഞങ്ങളോടൊപ്പം ചേരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, വേഗത്തില്‍ പൊരുത്തപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഉയര്‍ന്ന മികവുള്ള കളിക്കാരെ കേരളത്തിലേക്ക് കൊണ്ടുവരികയും അവരുടെ ഫുട്‌ബോള്‍ മികച്ച രീതിയില്‍ കളിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുക എന്ന ദൗത്യത്തിലാണ് എപ്പോഴും. ബ്രൈസ് വലിയ കഴിവുള്ള കളിക്കാരനാണ്, എന്നാല്‍ ഒരുപാട് ജോലികള്‍ ചെയ്യാനുണ്ട്’ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

ക്ലബ് ഇതിനകം നിരവധി ദീര്‍ഘകാല വിപുലീകരണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഐഎസ്എല്‍ റണ്ണറപ്പായതില്‍നിന്ന് മുന്നേറാനുള്ള തയ്യാറെടുപ്പിന് ബ്രൈസിന്റെ കൂട്ടിചേര്‍ക്കല്‍ വരാനിരിക്കുന്ന സീസണില്‍ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തും. പ്രീസീസണിന്റെ തുടക്കത്തില്‍ ബ്രൈസ് കൊച്ചിയില്‍ സഹതാരങ്ങള്‍ക്കൊപ്പം ചേരും.