കേരള ബ്ലാസ്റ്റേഴ്സ് അണിയറയിൽ ഒരു വൻ ‘അക്കാദമി’ പദ്ധതി ഒരുങ്ങുന്നു

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിനും ഐ എസ് എൽ ടീമുകൾക്കും എതിരെ പൊതുവേ ഉയർന്നു വന്ന ആരോപണങ്ങളിൽ ഒന്ന് മികച്ച അക്കാദമികൾ ഇല്ലാ എന്നതായിരുന്നു. പൂനെ സിറ്റിയ്ക്ക് പൂനെ എഫ് സിയുടെ അക്കാദമി ലഭിച്ചത് ഒഴിച്ചാൽ ഒരു നല്ല പ്രൊഫഷണൽ അക്കാദമി ഐ എസ് എല്ലിൽ ആർക്കും ഉണ്ടായിരുന്നില്ല. പുതുതായി ഐ എസ് എല്ലിലേക്ക് എത്തുന്ന ടാറ്റയ്ക്കും ബെംഗളൂരു എഫ് സിക്കും സ്വന്തമായി ഇപ്പോൾ അക്കാദമി ഉണ്ട്. പക്ഷെ കേരള ബ്ലാസ്റ്റേഴ്സിന്റെ അണിയറയിൽ നിന്ന് പിറക്കാൻ പോകുന്ന അക്കാദമി ഇതിനൊക്കെ മുകളിലായിരിക്കും എന്നാണ് വാർത്തകൾ.

കേരള ഫുട്ബോളിന്റെ തന്നെ തലവര മാറ്റാൻ പോകുന്നതാകും ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി. തങ്ബോയ് സിങ്ടോ ബ്ലാസ്റ്റേഴ്സിൽ എത്താനുള്ള പ്രധാന കാരണവും ഈ അക്കാദമി ആണ്. കേരളത്തിലെ യുവ താരങ്ങളെയും കുട്ടികളെയും മാത്രം ഉൾപ്പെടുത്തിയാകും തുടക്കത്തിൽ അക്കാദമി ഒരുങ്ങുക. ഗ്രാസ്റൂട്ട് ലവലിൽ ഫുട്ബോൾ വളർത്താൻ വേണ്ടി ബൃഹത്തായ പദ്ധതിയും അണിയറയിൽ ഉണ്ട്.

വിദേശ ക്ലബുകളുമായി സഹകരിച്ച് അക്കാദമിയിൽ മികവ് തെക്കിയിക്കുന്നവർക്ക് വിദേശ ട്രെയിനിംഗിന് അവരസം ഒരുക്കുന്നതും ചർച്ചയിലുണ്ട്. ഐ എസ് എല്ലിന് മുമ്പ് തന്നെ അക്കാദമി എന്ന ആശയം അരങ്ങിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ശ്രമിക്കുന്നത്. ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിമർശകരായിരുന്നവർ പോലും കയ്യടിച്ചു പോകുന്ന തീരുമാനങ്ങളാണ് വരാൻ പോകുന്നത് എന്ന് തീർച്ച. സിങ്ടോ കഴിഞ്ഞ് ദിവസം കേരളത്തിൽ എത്തിയിരുന്നു. അക്ക്കാദമിയും ഗ്രാസ് റൂട്ടും എങ്ങനെയാണ് എന്നത് നാളെ ഔദ്യോഗികമായി ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement