Picsart 23 10 16 22 32 10 779

കേരള ബ്ലാസ്റ്റേഴ്സ് അസോസിയേറ്റ് സ്പോൺസറായി കള്ളിയത്ത് ടിഎംടി തുടരും

കൊച്ചി, ഒക്‌ടോബർ 16, 2023: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അസോസിയേറ്റ് സ്പോൺസറായി കള്ളിയത് ടിഎംടി തുടരും. തുടർച്ചയായ അഞ്ചാം വർഷമാണ് കള്ളിയത്ത് ബ്ലാസ്റ്റേഴ്സുമായി പങ്കാളിത്തത്തിലേർപ്പെടുന്നത്. ഇതോടൊ പങ്കാളിത്തത്തിൽ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് ഇരു ബ്രാൻഡുകളും.

ഐഎസ്എല്ലിന്റെ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയോടൊപ്പമുണ്ടെന്നും ഈ വർഷവും അവരുമായി തുടരുന്ന ബന്ധത്തിലൂടെ, ഏറെ കാലം കൂടെ പ്രവർത്തിച്ച പങ്കാളികൾ എന്ന റെക്കോർഡ് നേട്ടം കൈവരിക്കാനും കള്ളിയത്ത് ടിഎംടിക്ക് സാധിച്ചതായും എക്സിക്യൂട്ടീവ് ഡയറക്ടർ ദിർഷ കെ മുഹമ്മദ് പറഞ്ഞു. “സാമർത്യവും, വഴക്കവും, കളിക്കളത്തിലെ വെല്ലുവിളികളെ നേരിടാനുള്ള ദൃഢനിശ്ചയവും അനിവാര്യമായ ഒരു ഗെയിം എന്ന നിലയിൽ, ഈ ഗുണങ്ങൾ എല്ലാം പ്രകടിപ്പിക്കുന്നതിൽ അവർ മുൻപന്തിയിലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കൂടാതെ ബ്ലാസ്റ്റേഴ്‌സുമായി പങ്കാളിത്തം സ്ഥാപിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

കള്ളിയത്ത് ടിഎംടിയുമായി പങ്കാളിത്തം തുടരുന്നതിൽ സന്തോഷിമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. വരും സീസണുകളിലും ഈ ബന്ധം ദൃഡമാക്കുവാനും പരസ്പര സഹകരണം തുടരുവാനും ഞങ്ങൾ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Exit mobile version