കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു, അർജുൻ ജയരാജില്ല

0
കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു, അർജുൻ ജയരാജില്ല

കൊച്ചി: സെപ്റ്റംബർ 30,  2019: കേരള ബ്ലാസ്റ്റേഴ്സിന്റെ 2019- 2020 ഐഎസ്എൽ സീസണിലേക്കുള്ള ഫുൾ സ്‌ക്വാഡ് പ്രഖ്യാപനവും പുതിയ  ജഴ്‌സി അവതരണവും നടന്നു. കൊച്ചി ലുലുമാളിൽ സംഘടിപ്പിച്ച ടീം പ്രഖ്യാപന പരിപാടിയിൽ നൂറുകണക്കിന് കെബിഎഫ്‌സി ആരാധകരുടെ ആരവങ്ങൾക്കു നടുവിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പ്രോഡക്റ്റ് ആൻഡ് റിസ്ക് വിഭാഗം മേധാവി  സന്ദീപ്  വെള്ളരിക്കാട്ട്,  ജെയിൻ ഡീംഡ് യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ ഷാജി തോമസ്,  സ്കൈ ഫോം ജനറൽ മാനേജർ സുനിൽ കുമാർ കർത്ത,  ഏഷ്യൻ പെയ്ന്റ്സ് റീജണൽ മാനേജർ രൂപേഷ് എസ് നായർ,കെബിഎഫ്‌സി ഉടമ നിഖിൽ ഭരദ്വാജ്, കെബിഎഫ്‌സി സിഇഒ വിരേൻ ഡി സിൽവ,  എന്നിവർ ചേർന്ന് ഐഎസ്എൽ  ആറാം സീസണിലേക്കുള്ള ടീമിന്റെ പുതിയ ജഴ്‌സി അവതരിപ്പിച്ചു.

തുടർച്ചയായ ആറാം സീസണാണ്  മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസർ ആകുന്നത്. ജെയിൻ ഡീംഡ് യൂണിവേഴ്സിറ്റി,  ഏഷ്യൻ പെയിന്റ്സ്,  സ്കൈ ഫോം മാറ്ററസ് എന്നിവരാണ് സഹ സ്പോൺസർമാർ.

റെയോർ സ്പോർട്സ് മാനേജിങ് ഡയറക്ടർ ഭാഗേഷ് കോട്ടക്ക്, യാസ്മിൻ കോട്ടക്ക് എന്നിവർ ചേർന്ന് ആരാധകർക്കായി ‘ഫാൻസ്‌ ജേഴ്‌സി’ അവതരിപ്പിച്ചു. എന്നും യെല്ലോ’ എന്ന ടാഗ് ലൈനോഡു കൂടിയ ജഴ്‌സിയാണ് ആരാധകർക്കായി കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്. ടീം പ്രഖ്യാപനത്തിനു പിന്നാലെ സന്ദേശ് ജിങ്കാൻ,  സഹൽ അബ്ദുൾ സമദ്,  മുഹമ്മദ്‌ റാഫി ബർത്തലോമി ഓഗ്‌ബെച്ചേ മരിയോ ആർക്കൈസ് എന്നിവർ ചേർന്ന് ആവേശ തിരയിളക്കം സൃഷ്‌ടിച്ച ആരാധകർക്കായി ഫാൻസ്‌ ജഴ്സികൾ എറിഞ്ഞു നൽകി.

ഹെഡ് കോച്ച് എൽക്കോ ഷെട്ടോരിയുടെയും അസ്സിസ്റ്റന്റ് കൊച്ച് ഇഷ്ഫാക്ക് അഹമ്മദിന്റെയും നേതൃത്വത്തിൽ മൂന്ന് ഗോളിമാർ, എട്ട് ഡിഫൻഡർമാർ, പത്തു മിഡ് ഫീൽഡർമാർ,  നാല് ഫോർവേർഡ് കളിക്കാർ എന്നിവരടങ്ങുന്ന 25അംഗ ടീമിനെയാണ് പുതിയ സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന്  പുതിയ സീസണിൽ അകമഴിഞ്ഞ പിന്തുണ അറിയിച്ചുകൊണ്ടുള്ള ആരാധകരുടെ സ്നേഹ പ്രകടനങ്ങളോടയു, ഹർഷാരവങ്ങളോടെയുമാണ് ആരാധകർ ഓരോ ടീമംഗങ്ങളെയും വേദിയിലേക്ക് ആനയിച്ചത്.

പൂർണ്ണ ടീം സ്‌ക്വാഡ് ചുവടെ:

ഗോൾ കീപ്പർ

  1. ഷിബിൻരാജ്
  2. ടിപിരഹനേഷ്
  3. ബിലാൽഖാൻ

ഡിഫൻഡർ

  1. പ്രീതംകുമാർ സിംഗ്
  2.  മുഹമ്മദ്‌ റാക്കിപ്
  3. ജെസ്സെൽ കാർണയ്റോ
  4. അബ്ദുൾഹക്കു
  5. ജൈറോറോഡ്രിഗസ്
  6. സന്ദേശ്ജിങ്കാൻ
  7. ഗിയാനിസുവർലോൺ
  8. ലാൽറുവാ താര

മിഡ് ഫീൽഡർ

  1. മുഹമ്മദ്‌മുസ്‌തഫ നിംഗ്
  2. സാമുവേൽലാൽ മുവാൻപുയ
  3. ഡാരൻകാൽഡെയ്‌റ
  4. സെയ്ത്സെൻ സിംഗ്
  5. പ്രശാന്ത്കെ
  6. മരിയോആർകെയ്സ്
  7. സഹൽഅബ്ദുൾ സമദ്
  8. സെർജിയോസിഡോഞ്ഞ
  9. ഹലിചരൺ നർസാരി
  10. ജീക്സൺസിംഗ് തനോജം

ഫോർവേഡ്

  1. റാഫേൽമെസ്സി ബൗളി
  2. രാഹുൽകെ പി
  3. ബർത്തലോമിയോഓഗ്‌ബെച്ചേ
  4. മുഹമ്മദ്‌റാഫി