ഇയാൻ ഹ്യൂം പുറത്ത് , വെസ് ബ്രൗൺ ഇന്നും ഇല്ല

- Advertisement -

ജംഷഡ്‌പൂരിനെതിരെ മത്സരിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവാതെ പോയ ഇയാൻ ഹ്യൂമിനെ പുറത്തിരുത്തി മാർക്ക് സിഫ്‌നോസ് ടീമിലെത്തി. ഇതുവരെ നേടാനാവാതെ പോയ ഗോൾ തേടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ടീമിനെയിറക്കുന്നത്

കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പോൾ റചുബ്കയും പ്രധിരോധ നിരയെയും നിലനിർത്തിയാണ് റെനെ ടീമിനിയിറക്കുന്നത്. അതെ സമയം പരിക്കിൽ നിന്ന് പൂർണ്ണമായി മോചിതനാവാത്ത വെസ് ബ്രൗൺ ഇന്നും ടീമിൽ ഇടം നേടിയിട്ടില്ല.

ബ്ലാസ്റ്റേഴ്‌സ് ടീം:

പോൾ റചുബ്ക, റിനോ ആന്റോ , ലാകിച് പെസിച്, സന്തോഷ്  ജിങ്കൻ, ലാൽറുവത്താര, പെകൂസൺ, അറാട്ട, ജാക്കിചന്ദ് സിങ് , മാർക്ക് സിഫ്‌നോസ്, ബെർബറ്റോവ് , സി കെ വിനീത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement