ജംഷദ്പൂരിനെതിരായ മത്സരത്തിന് ഏക മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ടീം 

- Advertisement -

ജംഷദ്പൂരിനെതിരായ മത്സരത്തിന് ഏക മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ടീം. കഴിഞ്ഞ മത്സരത്തിന് ടീമിൽ ഉണ്ടായിരുന്ന മിലൻ സിങ്ങിന് പകരം ജാക്കിചാന്ദ്‌ സിങ്ങാണ് പുതുതായി ടീമിൽ ഇടം നേടിയത്. കഴിഞ്ഞ തവണ പരിക്ക് മൂലം ടീമിൽ ഇടം നേടാതിരുന്ന വെസ് ബ്രൗൺ ഇത്തവണയും ടീമിൽ ഇടം നേടിയിട്ടില്ല.

ഇത്തവണയും കേരളത്തിന്റെ ആക്രമണം ഇയാൻ ഹ്യൂം, ബെർബറ്റോവ്, സി.കെ വിനീത് ത്രയം തന്നെ നയിക്കും. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പോൾ റചുബ്കയും ലാകിച് പെസിച്ചും ഇത്തവണയും മികച്ച പ്രകടനം ആവർത്തിക്കുമെന്നാണ് കരുതപ്പെടുന്നത്

കോപ്പൽ ആശാന്റെ കൊച്ചിയിലേക്കുള്ള തിരിച്ച് വരവുകൂടിയാണ് ഈ മത്സരം. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ വരെ എത്തിച്ചതിൽ മുഖ്യ പങ്ക് വഹിച്ചത് ടച്ച് ലൈനിൽ കോപ്പൽ ആശാന്റെ സാന്നിധ്യം ആയിരുന്നു.

അതെ സമയം ജംഷദ്പൂർ നിരയിൽ മലയാളികളുടെ പ്രിയ താരം അനസും കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടകെട്ടിയ ബെൽഫോർട്ടും ആദ്യ പതിനൊന്നിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ടീം:

പോൾ റചുബ്ക, റിനോ ആന്റോ , ലാകിച് പെസിച്, സന്തോഷ്ജി ങ്കൻ, ലാൽറുവത്താര, പെകൂസൺ, അറാട്ട, ജാക്കിചന്ദ് സിങ് , ഇയാൻ ഹ്യൂം, ബെർബറ്റോവ് , സി കെ വിനീത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement