“പ്രധാന താരങ്ങൾക്ക് സസ്പെൻഷൻ കിട്ടരുത് എന്നാണ് ആഗ്രഹം” – ഇവാൻ

Alvaro Blasters Ishfaq

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിയെ നേരിടുമ്പോൾ മൂന്ന് താരങ്ങൾ ആണ് സസ്പെൻഷൻ ഭീഷണിയിൽ ഉള്ളത്. സ്റ്റാർടിംഗ് ഇലവനിലെ സ്ഥിരാംഗങ്ങളായ ആൽവാരോ, ഡിയസ്, പൂട്ടിയ ഇവർ മൂന്ന് പേരും ഒരു മഞ്ഞ കാർഡ് കൂടെ കിട്ടിയാൽ സസ്പെൻഷൻ കിട്ടുന്ന സാഹചര്യത്തിലാണ് ഉള്ളത്. അങ്ങനെ സംഭവിച്ചാൽ അവർക്ക് ലീഗിലെ അവസാന മത്സരത്തിൽ എഫ് സി ഗോവക്ക് എതിരെ ഇറങ്ങാൻ ആവില്ല.
Img 20220226 165447
“തന്റെ താരങ്ങൾക്ക് ഇത്തരത്തിലുള്ള മത്സരങ്ങൾക്ക് ഇറങ്ങുമ്പോൾ അവരുടെ ഉത്തരവാദിത്തം എന്താണെന്ന് അറിയാം, അതുകൊണ്ട് തന്നെ അവർ സസ്പെൻഷൻ വാങ്ങില്ല എന്നാണ് വിശ്വാസം” ഇവാൻ പറഞ്ഞു.

“എന്നാൽ കളിയിൽ ഒരുപാട് ഡുവൽസ് ഉണ്ടാകും അത് പാളിയാൽ സസ്പെൻഷനിലേക്ക് നയിച്ചേക്കാം, പക്ഷേ അത് ഫുട്ബോളിന്റെ ഭാഗമാണ്. നാളെ അവർക്ക് മണ്ടത്തരമായ രീതിയിൽ മഞ്ഞ കാർഡ് ലഭിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ഇവാൻ പറഞ്ഞു