Picsart 23 07 25 20 06 15 582

കേരള ബ്ലാസ്റ്റേഴ്സ് താരം സൊട്ടിരിയോയുടെ ശസ്ത്രക്രിയ വിജയകരം

കേരള ബ്ലാസ്റ്റേഴ്സ് താരം ജോഷുവ സൊട്ടിരിയോയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി ക്ലബ് അറിയിച്ചു. താരം സുഖം പ്രാപിച്ചു വരികയാണെന്നും പെട്ടെന്ന് കളത്തിൽ തിരികെയെത്താൻ എല്ലാ വിധ ആശംസകളും നേരുന്നു എന്നും ക്ലബ് അറിയിച്ചു. പരിക്ക് കാരണം ഇനി ദീർഘകാലം താരൻ പുറത്തിരിക്കേണ്ടു വരും. കഴിഞ്ഞ ആഴ്ച ഒരു പരിശീലന സെഷനിൽ ആയിരുന്നു ഫോർവേഡ് ജൗഷുവ സോട്ടിരിയോയ്ക്ക് കണങ്കാലിന് പരിക്കേറ്റത്.

ജൗഷുവ 2024 വരെ കളിക്കാൻ സാധ്യതയില്ല എന്നാണ് ക്ലബ് കഴിഞ്ഞ ആഴ്ച പ്രസ്താവനയിൽ പറഞ്ഞത്. ക്ലബ് വലിയ പ്രതീക്ഷയോടെ ടീമിലേക്ക് എത്തിച്ച താരമായിരുന്നു ജോഷുവ. ഒരു മത്സരം പോലും കളിക്കുന്നതിന് മുന്നെയാണ് ഇത്ര വലിയ പരിക്കിന്റെ നിർഭാഗ്യം താരത്തെ പിടികൂടിയത്‌.

താരത്തിനു പകരം ബ്ലാസ്റ്റേഴ്സ് പുതിയ അറ്റാക്കിംഗ് താരത്തെ ടീമിലേക്ക് എത്തിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌

Exit mobile version