നോർത്ത് ഈസ്റ്റ് താരം കേരള ബ്ലാസ്റ്റേഴ്സിൽ

Photo: goal.com
- Advertisement -

മുൻ നോർത്ത് ഈസ്റ്റ് മിഡ്‌ഫീൽഡർ സിമിൻലെൻ ഡൗങ്ങൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തും. സോഷ്യൽ മീഡിയയിലൂടെയാണ് താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന്  ക്ലബ്  അധികൃതർ അറിയിച്ചത്. കഴിഞ്ഞ ദിവസം സന്തോഷ് ട്രോഫി ഹീറോ ജിതിനെയും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. അടുത്ത സീസണിനായി മികച്ച തയ്യാറെടുപ്പുകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തി വരുന്നത്.

3 വർഷത്തെ കരാറിലാണ് താരം താരം കേരളത്തിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. 24കാരനായ ഡൗങ്ങൽ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി 16 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചെന്നൈയിന് എതിരെ നേടിയ ഹാട്രിക് അടക്കം 4 ഗോളുകളും താരം കഴിഞ്ഞ സീസണിൽ നേടിയിട്ടുണ്ട്. ഐ ലീഗിൽ ബെംഗളൂരു എഫ് സിക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement