
- Advertisement -
മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിങ്ങർ ഹാളിചരൺ നർസാരിയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. നോർത്ത് ഈസ്റ്റിനു വേണ്ടി ഈ കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ 13 മത്സരങ്ങൾ കളിച്ച താരമാണ് നർസാരി. 45 ലക്ഷം രൂപയ്ക്കായിരുന്നു നർസാരിയെ കഴിഞ്ഞ ഡ്രാഫ്റ്റിൽ നോർത്ത് ഈസ്റ്റ് ടീമിലേക്ക് എത്തിച്ചത്. കഴിഞ്ഞ സീസണിൽ ഐ ലീഗിൽ ഡി.എസ്.കെ ശിവജിയൻസിനു വേണ്ടിയും നർസാരി കളിച്ചിട്ടുണ്ട്.
ഈ കഴിഞ്ഞ ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യ കിരീടം ചൂടിയ ഇന്ത്യൻ ടീമിൽ നർസരി ഉണ്ടായിരുന്നു. ഇന്ത്യക്ക് വേണ്ടി 17 മത്സരങ്ങളിൽ താരം ജേഴ്സി അണിഞ്ഞിട്ടുണ്ട്. 23 കാരനായ ആസാം സ്വദേശിയായ നർസരി എഫ് സി ഗോവയിലൂടെയാണ് ഐ.എസ്.എല്ലിൽ എത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement