“കേരള ബ്ലാസ്റ്റേഴ്സ് അർഹിക്കുന്ന ഫലങ്ങൾ ഉടൻ വരും” – സഹൽ

Img 20201221 115317
Credit: Twitter
- Advertisement -

ഇന്നലെ നടന്ന ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില നേടിക്കൊടുത്തതിൽ നിർണായക പങ്കുവഹിച്ച താരമാണ് സഹൽ അബ്ദുൽ സമദ്. എന്നാൽ സമനില അല്ല ടീം ആഗ്രഹിക്കുന്നത് എന്നും വിജയമാണ് ആഗ്രഹിക്കുന്നത് എന്നും സഹൽ പറഞ്ഞു. വിജയിക്കാത്തതിൽ സങ്കടം ഉണ്ട്. അടുത്ത ദിവസം മുതൽ കൂടുതൽ പ്രയത്നിക്കുക മാത്രമാണ് ഇതിനുള്ള പ്രതിവിധി എന്നും സഹൽ പറഞ്ഞു.

ആവശ്യത്തിനുള്ള അവസരങ്ങൾ ടീം ഉണ്ടാക്കുന്നുണ്ട്. എന്നിട്ടും ഗോൾ നേടാൻ ആകാത്തത് പ്രശ്നമാണ് എന്നും സഹൽ പറഞ്ഞു. ടീം ഇതിൽ കൂടുതൽ അർഹിക്കുന്നുണ്ട്. ആദ്യ വിജയത്തിനായി കാത്തിരിക്കുകയാണ്. ഉടൻ തന്നെ ടീം അർഹിക്കുന്ന ഫലങ്ങൾ വരും എന്നും സഹൽ പറഞ്ഞു. പരിക്ക് കാരണം അവസാന മത്സരങ്ങളിൽ ഇല്ലാതിരുന്ന സഹൽ തിരികെയെത്തിയത് കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിനെ മെച്ചപ്പെടുത്തിയിട്ടുണ്ട്.

Advertisement