കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിനെ ഇനി ടി ജി പുരുഷോത്തമൻ നയിക്കും

കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന്റെ പരിശീലകനായി മുൻ എഫ് സി കേരള പരിശീലകൻ ടി ജി പുരുഷോത്തമൻ ചുമതലയേറ്റു. നേരത്തെ ടോമർസ് ഷോർസ് ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിനെ പരിശീലിപ്പിക്കുക എന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ച് ടി ജി പുരുഷോത്തമൻ ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ യുവനിരയെ നയിക്കുക.

പരിശീലകൻ രഞ്ജിത്ത് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനെ കഴിഞ്ഞ വർഷം പരിശീലിപ്പിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ കേരള പ്രീമിയർ ലീഗ് കിരീടം നേടാനും കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനും ആയിരുന്നു. എ എഫ് സി എ ലൈസൻസുള്ള ടി ജി പുരുഷോത്തമൻ അവസാന കുറച്ചു വർഷങ്ങളായി എഫ് സി കേരളയ്ക്ക് ഒപ്പം ഉണ്ട്. കഴിഞ്ഞ തവണ കേരള സന്തോഷ് ട്രോഫി ടീമിന്റെ സഹ പരിശീലകനായും അദ്ദേഹം ഉണ്ടായിരുന്നു. മുമ്പ് കേരളത്തിനൊപ്പം സന്തോഷ് ട്രോഫി കിരീടം നേടിയിട്ടുള്ള ഗോൾ കീപ്പർ ആണ് പുരുഷോത്തമൻ.

Exit mobile version