കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണായി ഷാർജയിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രവാസി മലയാളികൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് വരുന്നത്. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ടൂറിനായി തിരഞ്ഞെടുക്കുന്നത് യു എ ഇ ആയിരിക്കും. യു എ ഇയിലെ ഷാർജയിലായിരിക്കും ഇത്തവണ സീസണായി ഒരുങ്ങാം വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് യാത്ര ചെയ്യുക. രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന ടൂറിൽ കേരള ബ്ലാസ്റ്റേഴ്സ് യു എ ഇയിലെ പ്രാദേശിക ക്ലബുകളുമായി സൗഹൃദ മത്സരം കളിക്കും.

പുതുതായി ടീമിനൊപ്പം എത്തിയ പരിശീലകൻ ഈൽകോ ഷറ്റോരിയേയും പുതിയ താരങ്ങളെ മഞ്ഞ ജേഴ്സിയിൽ ആദ്യമായി കാണുക ഈ സൗഹൃദ മത്സരങ്ങളിൽ ആകും. പുതിയ സൈനിംഗുകളായ ഒഗ്ബചെ, സിഡോഞ്ച, ആർകസ്, സുയിവർലൂൺ, മൗസ്തഫ എന്നിവരൊക്കെ പ്രീസീസൺ ക്യാമ്പിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകും. കഴിഞ്ഞ സീസണിലെ നിരാശ മാറ്റാൻ വേണ്ടി ശക്തമായ രീതിയിൽ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഒരുങ്ങുന്നത്.