Picsart 24 07 11 16 46 48 733

ആദ്യ പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പരാജയം

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ആദ്യ പ്രീ സീസൺ മത്സരത്തിൽ അവർക്ക് പരാജയം. ഇന്ന് തായ്‌ലാൻഡിൽ പട്ടായ യുണൈറ്റഡിനെ നേരിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് വഴങ്ങിയത്. പട്ടാന സ്പോർട്സ് ക്ലബ്ബിൽ ആയിരുന്നു മത്സരം നടന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഇനി രണ്ട് പ്രീ സീസൺ മത്സരങ്ങൾ കൂടെ തായ്‌ലാൻഡിൽ വച്ച് കളിക്കും.

ഇന്ന് ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിറകിൽ പോയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു ഗോൾ കൂടെ തായ്‌ലൻഡ് ക്ലബ് അടിച്ചു. അവസാനം കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മടക്കിയെങ്കിലും അവർക്ക് പരാജയം ഒഴിവാക്കാൻ ആയില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മൈക്കിൾ സ്റ്റാറേയുടെ ആദ്യ മത്സരമായിരുന്നു ഇത്. ഇന്ന് ആദ്യ പകുതിയിൽ സന്ദീപായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞത്‌.

ഇന്ന് തായ്‌ലാൻഡിൽ എത്തിയ അഡ്രിയൻ ലൂണ ഇന്നത്തെ മത്സരത്തിന്റെ ഭാഗമായില്ല. ലൂണ നാളെ മുതൽ പരിശീലനം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയാണെങ്കിൽ അടുത്ത പ്രീ സീസൺ മത്സരത്തിൽ ലോൺ കളിക്കാൻ സാധ്യതയുണ്ട്.

Exit mobile version