Site icon Fanport

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ പ്രീസീസൺ ഗോവയിൽ

ഈ സീസൺ ഐ എസ് എല്ലിനായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കങ്ങൾ ഗോവയിൽ വെച്ച് നടക്കും. പ്രീസീസൺ വിദേശത്ത് വെച്ച് നടത്താനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. ഇതിനാഇ സെർബിയയും ഖത്തറും ഒക്കെ പരിഗണിച്ചിരുന്നു. എന്നാൽ അവസാനം ഗോവയിൽ തന്നെ പ്രീസീസൺ നടത്താൻ ടീം തീരുമാനിക്കുക ആയിരുന്നു. ഗോവയിൽ പരിശീലനം നടത്താനായി കേരള ബ്ലാസ്റ്റേഴ്സ് ഒരു പരിശീലന ഗ്രൗണ്ടും കണ്ടുപിടിച്ചു കഴിഞ്ഞു.

ഐ എസ് എല്ലിലെ മറ്റു ടീമുകളും പ്രീസീസൺ ഗോവയിൽ ആക്കാൻ ആലോചിക്കുന്നുണ്ട്. ഇത് സന്നാഹ മത്സരങ്ങൾ നടത്താൻ ക്ലബുകളെ സഹായിക്കും. ഗോവയിൽ ആണ് ഈ സീസണിലും ഐ എസ് എൽ നടക്കുന്നത്. ഗോവയിൽ തന്നെ പ്രീസീസൺ നടത്തിയാൽ സാഹചര്യങ്ങളോട് ഇണങ്ങാൻ അത് സഹായിക്കും എന്നതും ടീം കണക്കിലെടുക്കുന്നു. കൊറോണ വ്യാപനം ഇനിയും നിയന്ത്രണത്തിൽ ആയില്ല എന്നതിനാൽ മറ്റു സ്ഥലങ്ങളിൽ പ്രീസീസൺ നടത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും വലുതാണ്. ഗോവയിൽ ഒരു പരിശീലന ഗ്രൗണ്ട് കൂടെ കേരള ബ്ലാസ്റ്റേഴ്സ് അന്വേഷിക്കുന്നുണ്ട്. അത് കൂടെ ലഭിച്ചാൽ താരങ്ങളും പരിശീലകരും ഒക്കെ ഗോവയിൽ എത്തി തുടങ്ങും.

Exit mobile version