Picsart 24 07 17 11 28 15 202

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം പ്രീസീസൺ മത്സരത്തിന് ഇറങ്ങും

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ രണ്ടാം പ്രീസീസൺ മത്സരം കളിക്കും. തായ്‌ലൻഡിലെ പടാന സ്‌പോർട്‌സ് കോംപ്ലക്‌സിൽ സമുത് പ്രകാനെതിരെ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം പ്രീസീസൺ മത്സരത്തിന് ഇറങ്ങുന്നത്. തങ്ങളുടെ ആദ്യ മത്സരത്തിൽ പട്ടായ യുണൈറ്റഡിനോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് ഇന്ന് മാനേജർ മൈക്കൽ സ്റ്റാഹെയുടെ കീഴിലുള്ള അവരുടെ ആദ്യ വിജയം ഉറപ്പാക്കുന്നതിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ടീമിനൊപ്പം ചേർന്ന ക്യാപ്റ്റൻ ലൂണ ഇന്ന് മത്സരത്തിന്റെ ഭാഗമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് കഴിഞ്ഞാൽ ഒരു പ്രീസീസൺ മത്സരം കൂടിയാണ് ബ്ലാസ്റ്റേഴ്സിന് ഉള്ളത്. ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 2.30 നാണ് മത്സരം ആരംഭിക്കുന്നത്.

Exit mobile version