Site icon Fanport

അടുത്ത ആഴ്ച കേരള ബ്ലാസ്റ്റേഴ്സിന് രണ്ട് സൗഹൃദ മത്സരങ്ങൾ

പുതിയ സീസണായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഗോവയിലേക്ക് തിരിക്കും മുമ്പ് പ്രീസീസണിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും. ഇന്ത്യൻ നേവിയും എം എ കോളേജും ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഒക്ടോബർ 8ന് ഇന്ത്യൻ നേവിയെയും ഒക്ടോബർ 13ന് എം എ കോളേജിനെയും കേരള ബ്ലാസ്റ്റേഴ്സ് നേരിടും. രണ്ട് മത്സരങ്ങളും പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ചാകും നടക്കുക. ഡ്യൂറണ്ട് കപ്പിൽ പങ്കെടുത്ത് കഴിഞ്ഞ ആഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ മടങ്ങി എത്തിയത്.

ഡ്യൂറണ്ട് കപ്പിൽ കളിക്കും മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ വെച്ച് മൂന്ന് പ്രീസീസൺ മത്സരങ്ങൾ കളിച്ചിരുന്നു. അടുത്ത ആഴ്ച കഴിഞ്ഞു കേരള ബ്ലാസ്റ്റേഴ്സ് ഗോവയിലേക്ക് യാത്ര തിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്20211002 220727

Exit mobile version