കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ തായ്‌ലൻഡിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾ തായ്‌ലൻഡിൽ നടക്കും. 21 ദിവസത്തോളം കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലൻഡിൽ പരിശീലനത്തിൽ ഏർപ്പെടും. സെപ്റ്റംബർ 1 മുതൽ 21 വരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തായ്‌ലൻഡ് പര്യടനം. കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലൻഡിൽ 5 പരിശീലന മത്സരങ്ങൾ കളിക്കും.

കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഘട്ട പരിശീലന മത്സരങ്ങൾ ആണ് ഇത്. നേരത്തെ കൊച്ചിയിൽ ലാ ലീഗ ടീമടക്കം പങ്കെടുത്ത പ്രീ സീസൺ ടൂർണമെന്റ് നടത്തിയിരുന്നു. 2016ലും പ്രീ സീസണ് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലൻഡിൽ പോയിരുന്നു. അന്ന് 3 മത്സരങ്ങൾ തായ്‌ലൻഡിൽ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടെണ്ണം ജയിക്കുകയും ഒരെണ്ണം സമനിലയിൽ അവസാനിക്കുകയും ചെയ്തിരുന്നു.

Previous articleലോക കപ്പ് സ്വപ്നങ്ങളുമായി ക്രിസ് ലിന്‍ കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് മടങ്ങി
Next articleറോസ് ബൗളില്‍ ടോസ് നേടി ഇംഗ്ലണ്ട്, ബാറ്റിംഗ് തിരഞ്ഞെടുത്തു