Site icon Fanport

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പുതിയ പരിശീലകന് കീഴിൽ ഇന്ന് ആദ്യ മത്സരം

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പുതിയ പരിശീലകൻ മൈക്കിൾ സ്റ്റാറേക്ക് കീഴിൽ അവരുടെ ആദ്യ മത്സരത്തിന് ഇറങ്ങും. ഇപ്പോൾ പ്രീസീസണായി തായ്ലാന്റിൽ ഉള്ള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണിലെ ആദ്യ മത്സരമാകും ഇത്. ഇന്ന് തായ്ലാന്റ് ക്ലബായ പട്ടായ യുണൈറ്റഡിനെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. പ്രാദേശിക സമയം വൈകിട്ട് നാലു മണിക്കാണ് മത്സരം. ഇത് ഇന്ത്യൻ സമയം വൈകിട്ട് 3 മണിക്ക് ആകും.

കേരള ബ്ലാസ്റ്റേഴ്സ് 24 07 11 01 09 33 294

കേരള ബ്ലാസ്റ്റേഴ്സ് ആകെ മൂന്ന് പ്രീസീസൺ മത്സരങ്ങൾ ആകും തായ്ലാന്റിൽ കളിക്കുക. ഈ മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യപ്പെടില്ല. കേരള ബ്ലാസ്റ്റേഴ്സിനായി പുതിയ വിദേശ താരം നോഹ സദോയി, സൊട്ടാരിയോ, പെപ്ര, മിലോസ് എന്നിവർ ഇന്ന് കളത്തിൽ ഇറങ്ങും. ക്യാപ്റ്റൻ ലൂണ ഇന്ന് ഉണ്ടാകില്ല.

Exit mobile version