കേരള ബ്ലാസ്റ്റേഴ്സ് വിട്ട പ്രശാന്ത് മോഹൻ ഇനി ചെന്നൈയിൻ ജേഴ്സിയിൽ

കേരള ബ്ലാസ്റ്റേഴ്സ് വിട്ട പ്രശാന്ത് മോഹൻ ഇനി ഐ എസ് എൽ ക്ലബായ ചെന്നൈയിന് ഒപ്പം. ഹാഫ് വേ ഫുട്ബോൾ ഡോട്ട് കോം ആണ് പ്രശാന്ത് ചെന്നൈയിനുമായി കരാർ ഒപ്പുവെച്ചതായി റിപ്പോർട്ട് ചെയ്യുന്നത്‌. ഒരു വർഷത്തെ കരാർ താരം ക്ലബുമായി ഒപ്പുവെച്ചു. നേരത്തെ പ്രശാന്ത് ഗോകുലത്തിലേക്ക് എന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

കൂടുതൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടിയാണ് പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സ് വിടാൻ തീരുമാനിച്ചത്. ചെന്നൈയിനിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന് പ്രശാന്ത് കരുതുന്നു.

അവസാന അറ് സീസണുകളായി പ്രശാന്ത് ബ്ലാസ്റ്റേഴ്സിന് ഒപ്പം ആയിരുന്നു. 2017ൽ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയത് മുതൽ പ്രശാന്ത് ടീമിൽ സജീവമായുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മുൻ ഇന്ത്യൻ അണ്ടർ 20 താരമാണ് പ്രശാന്ത് മോഹൻ. കോഴിക്കോട് സ്വദേശിയാണ് പ്രശാന്ത് മോഹൻ. ഇന്ത്യയെ അണ്ടർ 14, അണ്ടർ 16 വിഭാഗത്തിലും പ്രശാന്ത് മോഹൻ പ്രതിനിധീകരിച്ചിട്ടുണ്ട്.

Source: https://halfwayfootball.com/isl-chennaiyin-fc-sign-prasanth-k-on-a-season-long-deal/