Site icon Fanport

“പ്ലേ ഓഫ് ഇപ്പോഴേ ചിന്തിച്ചാൽ അടുത്ത മത്സരത്തിൽ ശ്രദ്ധ പോകും”

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ വിജയം സ്വന്തമാക്കി എങ്കിലും പ്ലേ ഓഫിനെ കുറിച്ച് ചിന്തിക്കാൻ ആയില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന. താൻ എന്നും ഒരു മത്സരം ഒരു സമയത്ത് എന്ന രീതിയിലാണ് സമീപിക്കാറ്. അടുത്ത മത്സരത്തിൽ മാത്രമാണ് കാര്യം എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. നാളെ മുംബൈ സിറ്റിയെ നേരിടാൻ ഇരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

പ്ലേ ഓഫ് എന്താകും എന്ന് അറിയാൻ ഇനിയും സീസണിൽ 13 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് ബാക്കിയുണ്ട്. 13 മത്സരങ്ങൾക്ക് അപ്പുറം ചിന്തിച്ചാൽ നാളത്തെ മത്സരത്തിൽ ഉള്ള ശ്രദ്ധ പോകും എന്നും അതിനായി നന്നായി ഒരുങ്ങാൻ കഴിയില്ല എന്നും കിബു പറഞ്ഞു. ഇപ്പോൾ ടീമിനെ മെച്ചപ്പെടുത്തുക ആണ് ലക്ഷ്യം. കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച വേർഷൻ ആക്കി ഈ ടീമിനെ മാറ്റുകയാണ് തന്റെ ദൗത്യം എന്നും കിബു പറഞ്ഞു.

Exit mobile version