Site icon Fanport

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, പെപ്ര ഇനി ഈ സീസണിൽ കളിക്കില്ല

ഐ എസ് എൽ സീസൺ പുനരാരംഭിക്കും മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി. അവരുടെ സ്ട്രൈക്കറായ ക്വാമെ പെപ്രക്ക് പരിക്കേറ്റു. താരത്തിനേറ്റ പരിക്ക് സാരമുള്ളതാണെന്നും ഈ സീസണിൽ ഇനി കളിക്കാൻ സാധ്യത ഇല്ല എന്നും റിപ്പോർട്ട്. പെപ്ര ഇനി സീസൺ അവസാനം വരെ പുറത്തിരിക്കും. കേരള ബ്ലാസ്റ്റേഴ്സ് പകരം ഒരു വിദേശ താരത്തെ സൈൻ ചെയ്യാൻ സാധ്യതയില്ല.

പെപ്ര 24 01 10 15 23 51 402

കേരള ബ്ലാസ്റ്റേഴ്സ് പകരം അവരുടെ വിദേശ താരമായ ജസ്റ്റിനെ ലോണിൽ നിന്ന് തിരിച്ചു വിളിക്കും. 20കാരനായ ജസ്റ്റിൻ ഇപ്പോൾ ഗോകുലം കേരളയിൽ കളിക്കുകയാണ്. താരം ഉടൻ ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേരും.

പെപ്ര ഈ സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിനായി മികച്ച സംഭാവനകൾ നൽകിയിരുന്നു. ഐ എസ് എല്ലിൽ 2 ഗോളും ഒരു അസിസ്റ്റും താരം നേടിയിരുന്നു.

Exit mobile version