Site icon Fanport

കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ടൂർ സെപ്റ്റംബർ ആദ്യം, പ്രവാസി മലയാളികൾക്ക് സന്തോഷിക്കാം

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ടൂർ സെപ്റ്റംബർ 3 മുതൽ ആരംഭിക്കും. പ്രവാസി മലയാളികൾക്ക് സന്തോഷം നൽകുന്ന സ്ഥലത്തേക്കാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ടൂർ. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ടൂറിനായി തിരഞ്ഞെടുക്കുന്നത് യു എ ഇ ആയിരിക്കും. യു എ ഇയിലെ ഷാർജയിലായിരിക്കും ഇത്തവണ പ്രീസീസൺ പരിശീലനവും മത്സരങ്ങളും നടക്കുക.

യു എ ഇയിലെ പ്രമുഖ ക്ലബുകളുമായി തന്നെ കേരള ബ്ലാസ്റ്റേഴ്സ് അവിടെ കളിക്കും. സെപ്റ്റംബർ 28വരെ പ്രീസീസൺ നീണ്ടു നിൽക്കുൻ. പുതുതായി ടീമിനൊപ്പം എത്തിയ പരിശീലകൻ ഈൽകോ ഷറ്റോരിയേയും പുതിയ താരങ്ങളെ മഞ്ഞ ജേഴ്സിയിൽ ആദ്യമായി കാണുക ഈ സൗഹൃദ മത്സരങ്ങളിൽ ആകും. പുതിയ സൈനിംഗുകളായ ഒഗ്ബചെ, സിഡോഞ്ച, ആർകസ്, സുയിവർലൂൺ, മൗസ്തഫ എന്നിവരൊക്കെ പ്രീസീസൺ ക്യാമ്പിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകും. കഴിഞ്ഞ സീസണിലെ നിരാശ മാറ്റാൻ വേണ്ടി ശക്തമായ രീതിയിൽ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഒരുങ്ങുന്നത്.

Exit mobile version