Picsart 24 03 12 19 45 18 091

ദിമി ടീമിലേ ഇല്ല, ലൂണ ബെഞ്ചിൽ, പ്ലേ ഓഫിനായുള്ള ടീം കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു

ഒഡീഷക്ക് എതിരായ പ്ലേ ഓഫ് മത്സരത്തിനായുള്ള ആദ്യ ഇലവൻ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. അഡ്രിയാൻ ലൂണയും ദിമിയും ആദ്യ ഇലവനിൽ ഇല്ല. ലൂണ ബെഞ്ചിൽ ഉണ്ട് എന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകും. ലൂണ ഡിസംബറിനു ശേഷം ആദ്യമായാണ് ഫുട്ബോൾ കളത്തിൽ ഇറങ്ങുന്നത്. എന്നാൽ ദിമി പരിക്ക് കാരണം ഇന്ന് സ്ക്വാഡിലേ ഇല്ല.

ലാറ ആണ് ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നത്. മിലോസ്, ഹോർമി, ലെസ്കോവിച്, സന്ദീപ് എന്നിവർ ഡിഫൻസിൽ ഇറങ്ങുന്നു. വിബിൻ, ഫ്രെഡി എന്നിവരാണ് മധ്യനിരയിൽ. ഡെയ്സുകെ, സൗരവ്, ഐമൻ, ഫെഡോർ എന്നിവർ മുൻനിരയിലും ഇറങ്ങുന്നു. രാഹുൽ, ജീക്സൺ, ലൂണ എന്നിവർ ബെഞ്ചിൽ ആണ്.

ലൈനപ്പ്;

Exit mobile version