Site icon Fanport

“ഒന്നാം സ്ഥാനത്ത് നിൽക്കുന്നതിൽ സന്തോഷം, ഇത് ശീലമാക്കണം” ഇവാൻ വുകമാനോവിച്

ഇന്ന് ഹൈദരാബാദ് എഫ് സിയെ തോൽപ്പിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ടീം ഒന്നാം സ്ഥാനത്താണ് എന്നത് സന്തോഷം നൽകുന്നു എന്ന് പറഞ്ഞ പരിശീലകൻ ഇവാൻ വുകമാനോവിച് താൻ പ്രാധാന്യം കൊടുക്കുന്നതും ഇഷ്ടപ്പെടുന്നതും സീസൺ അവസാനം ഒന്നാം സ്ഥാനത്ത് നിൽക്കാൻ ആണ് എന്നു പറഞ്ഞു.

ഇവാൻ 23 11 25 21 44 55 971

ടേബിളിൽ മുകളിൽ നിൽക്കുന്നത് നല്ലതാണെ്, അത് താരങ്ങൾക്ക് മോട്ടിവേഷൻ നൽകുന്നി. എന്നാൽ സീസണിന്റെ അവസാനത്തിൽ ഞങ്ങൾ ടേബിളിന് മുകളിലാകാൻ ആണ് താൻ ഇഷ്ടപ്പെടുന്നത്. ഇവാൻ പറഞ്ഞു.

ഡിസംബറിൽ ഞങ്ങൾക്ക് ചില കടുപ്പമേറിയ കളികൾ വരാനുണ്ട്. 16 പോയിന്റുള്ളതും ടേബിളിൽ ഒന്നാമതെത്തിയതും പ്രചോദനമാണ്. നമ്മൾ ഒന്നാമത് നിൽക്കുത് ശീലിക്കുകയും വിനയാന്വിതരാകുകയും വേണം. ഞങ്ങൾ എളിമയോടെ കഠിനാധ്വാനം ചെയ്യണം, ഞങ്ങൾക്ക് 15 ഗെയിമുകൾ കൂടിയുണ്ട്. ഇവാൻ പറഞ്ഞു.

Exit mobile version