വിജയ വഴിയിലേക്ക് തിരികെ വരണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റിന് എതിരെ

ഇന്ന് വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. ബെംഗളൂരു എഫ്‌സിക്കെതിരായ അവസാന മത്സരത്തിൽ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ്വിജയ വഴിയിലേക്ക് തിരികെ വരാൻ ആകും ഇന്ന് ഇറങ്ങുന്നത്‌. തുടർച്ചയായ 10 മത്സരങ്ങളുടെ അപരാജിത കുതിപ്പിന് ശേഷമായിരുന്നു ബെംഗളൂരുവിന് എതിരായ പരാജയം.

Img 20220203 225503

മറുവശത്ത് നോർത്ത് ഈസ്റ്റ് അവരുടെ അവസാന കളിയിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ 0-5 ന്റെ വലിയ തോൽവിയുമായാണ് വരുന്നത്‌. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഇവാൻ വുകോമാനോവിച്ചിന്റെ ടീം രണ്ട് ജയവും രണ്ട് സമനിലയും ഒരു കളി തോൽക്കുകയു ചെയ്തു. നോർത്ത് ഈസ്റ്റ് ആകട്ടെ അവസാന എട്ടു മത്സരങ്ങളിൽ വിജയമില്ലാതെ ആണ് വരുന്നത്. അവർ ഇപ്പോൾ ലീഗിൽ അവസാന സ്ഥാനത്താണ്.

ഇന്ന് രാത്രി 7.30നാണ് മത്സരം.

Exit mobile version