Picsart 24 05 12 01 14 45 931

കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഗോൾ കീപ്പറെ സ്വന്തമാക്കി

കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഗോൾ കീപ്പറെ സിഅൻ ചെയ്തു. ഐസാളിന്റെ ഗോൾ കീപ്പർ നോറ ഫെർണാണ്ടസിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. മൂന്ന് വർഷത്തെ കരാർ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ താരം ഒപ്പുവെച്ചത്. താരം കരാർ ഒപ്പുവെച്ചതായി പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.

25കാരനായ നോറ ഫെർണാണ്ടസ് ഗോവൻ സ്വദേശിയാണ്‌. സാൽഗോക്കറിന്റെ യുവ ടീമുകളിലൂടെ വളർന്നു വന്ന താരമാണ്. കഴിഞ്ഞ സീസണിൽ ഐസോളിന്റെ നമ്പർ വൺ ഗോൾ കീപ്പർ ആയിരുന്നു നോറ ഫെർണാണ്ടസ്. ചർച്ച ബ്രദേഴ്സിന്റെയും സാൽഗോക്കറിന്റെയും സീനിയർ ടീമിനായും നോറ ഫെർണാണ്ടസ് കളിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ലാറ ശർമ്മയെ നിലനുർത്തിയിരുന്നില്ല. അതിനു പകരമായാണ് നോറയുടെ സൈനിംഗ് എന്നാണ് മനസ്സിലാക്കുന്നത്.

Exit mobile version