കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്ന താരത്തിന് ഹൃദയം നിറഞ്ഞ ആശംസയുമായി സ്ലൊവേനിയൻ ക്ലബ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ എത്തിയ യുവ സ്ട്രൈക്കർ മറ്റെഹ് പൊപ്ലാനികിന് ആശംസകളുമായി മറ്റെഹിന്റെ ക്ലബായ ട്രിഗ്ലാവിയ. ഇന്നലെ ആയിരുന്നു താരം കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ എത്തിയത്. 2012 മുതൽ രണ്ട് ഘട്ടങ്ങളിലായി ടീമിനൊപ്പം ഉണ്ടായിരുന്ന മറ്റെഹ് പൊപ്ലാനികിനെ ക്ലബ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായാണ് ക്ലബ് വിലയിരുത്തിയിരിക്കുന്നത്.

156 മത്സരങ്ങളാണ് ട്രിഗ്ലാവിന്റെ ജേഴ്സിയിൽ മറ്റെഹ് കളിച്ചത്. 78 ഗോളുകൾ ക്ലബിനായി നേടുകയും ചെയ്തിട്ടുണ്ട്. ക്ലബിനായി ജേഴ്സി അണിഞ്ഞപ്പോൾ ഒക്കെ അതിനെ മതിച്ച് 100 ശതമാനവും ക്ലബിനായി നൽകിയ താരമാണ് മാറ്റെഹ് എന്ന് ക്ലബ് കുറിപ്പിൽ പറയുന്നു. പ്രൊഫഷണൽ താരങ്ങൾക്ക് ഒരു മാതൃകയാണ് താരമെന്നും ക്ലബ് കൂട്ടിചേർക്കുന്നു.

ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും നേർന്നതിനോടൊപ്പം എപ്പോൾ വേണമെങ്കിലും ക്ലബിലേക്ക് തിരിച്ചുവരാം എന്നും വാതിലുകൾ തുറന്ന് തന്നെ കിടക്കുമെന്നും ക്ലബ് താരത്തോട് പറയുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement