കാത്തിരിപ്പിന് അവസാനം, കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകനായി!!

Img 20210604 215353
Credit: Twitter
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിനെ ഇനി ആരു നയിക്കും എന്ന നീണ്ട കാലത്തെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അന്വേഷണത്തിന് അവസാനം. സെർബിയൻ പരിശീലകനായ ഇവാൻ വുകമാനോവിച് ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എത്തുന്നത്. പരിശീലകനുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. കേരള ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്ത കരാർ ഇവാൻ വുകമാനോവിച് അംഗീകരിച്ചു കഴിഞ്ഞു. കരാറിൽ അദ്ദേഹം ഒപ്പും വെച്ചു. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി.

കഴിഞ്ഞ സീസൺ അവസാനം കിബു വികൂനയെ പുറത്താക്കിയ ശേഷം ഒരു പരിശീലകനായുള്ള അന്വേഷണത്തിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി എത്തുന്ന പത്താമത്തെ പരിശീലകനാകും ഇവാൻ. സൈപ്രസ് ക്ലബായ അപോളോൻ ലിമാസോളിന്റെ പരിശീലകനായാണ് അവസാനം ഇവാൻ പ്രവർത്തിച്ചത്. അന്ന് അദ്ദേഹത്തിന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായ ഫകുണ്ടോ പെരേര കളിച്ചിരുന്നു.

അതിനു മുമ്പ് സ്ലൊവേക്യൻ ക്ലബായ സ്ലോവൻ ബ്രറ്റിസ്ലാവയെ അദ്ദേഹം പരിശീലിപ്പിച്ചു. അവിടെ സ്ലൊവാകൻ പ്രീമിയർ ലീഗിൽ രണ്ടാമത് എത്താൻ അദ്ദേഹത്തിനായിരുന്നു. ബെൽജിയൻ ക്ലബായ സ്റ്റാൻഡേഡ് ലിഗയെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ രണ്ടു വർഷത്തെ കരാറിൽ ആകും 43കാരനായ ഇവാൻ എത്തുന്നത്. ഫുട്ബോൾ കളിക്കാരൻ ആയിരിക്കെ ഡിഫൻഡർ ആയിരുന്ന ഇവാൻ 1999ൽ ബോർഡക്സിനൊപ്പം ഫ്രഞ്ച് ലീഗ് കിരീടം നേടിയിട്ടുണ്ട്.

Advertisement