Site icon Fanport

ഒരു മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്സ്, ബിജോയ് ആദ്യ ഇലവനിൽ, ഗോവൻ നിരയിൽ നെമിൽ ആദ്യ ഇലവനിൽ

Bijoy Blasters

Credit: Twitter

ഐ എസ് എൽ സീസണീലെ ഒമ്പതാം മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവയ്ക്ക് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. അവസാന മൂന്ന് മത്സരത്തിൽ ഇറങ്ങിയ ആദ്യ ഇലവനിൽ നിന്ന് ഒരു മാറ്റവുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. യുവതാരം ഹോർമിപാമിന് പകരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിൽ ഇന്ന് മലയാളി താരം ബിജോയ് ഇറങ്ങുന്നു. താരത്തിന്റെ രണ്ടാം ഐ എസ് എൽ മത്സരമാണിത്. വാസ്കസും ഡിയസും ഇന്നും അറ്റാക്കിൽ ഒരുമിച്ച് ഇറങ്ങുന്നു

പരിക്ക് കാരണം പുറത്തായ രാഹുൽ, ആൽബിനോ എന്നിവർ ഇന്നും ടീമിൽ ഇല്ല. ഗോവൻ നിരയിൽ മലയാളി താരം നെമിൽ ആദ്യ ഇലവനിൽ ഉണ്ട്. പുതിയ സൈനിംഗ് അൻവർ അലി ബെഞ്ചിലും ഉണ്ട്‌.

Kerala Blasters; Gill, Khabra, Leskovic, Bejoy, Jessel, Jeakson, Putea, Sahal, Luna, Diaz, Vasques

Exit mobile version