Site icon Fanport

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്ക് മുന്നിൽ

ഗോവയിലെ ഫത്തോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ 35-ാം മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഇന്ന് ഏറ്റുമുട്ടും. കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഇതുവരെ കളിച്ചതിൽ ഏറ്റവും വലിയ മത്സരമാകും ഇത്.
ഒരു മത്സരം ഒഴികെ ബാക്കി എല്ലാം വിജയിച്ച മുംബൈ സിറ്റിയാണ് ഇപ്പോൾ ലീഗിൽ ഒന്നാമത് ഉള്ളത്. അവസാന നാലു മത്സരവും വിജയിച്ചാണ് മുംബൈ സിറ്റി എത്തുന്നത്. സീസണിൽ ആകെ ഒരു വിജയം മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സിന് ഒരു വിജയം നിർബന്ധമാണ്. കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിൽ ഇതുവരെ 14 തവണ കളിച്ചിട്ടുണ്ട്. ഇതിൽ ആകെ രണ്ട് തവണ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളൂ. പരിക്ക് കാരണം ബ്ലാസ്റ്റേഴ്സ് നിരയിൽ ഇന്ന് സെപോവിച ഉണ്ടാകില്ല.

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം.

Exit mobile version