മത്സരത്തിനു മുമ്പ് ഉള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രസ് മീറ്റ് ഉപേക്ഷിച്ചു, മത്സരം നടക്കുമോ?

നാളെയാണ് കേരള ബ്ലാസ്റ്റേഴ്സും എ ടി കെ മോഹൻ ബഗാനും തമ്മിലുള്ള മത്സരം നടക്കേണ്ടത്‌. നാളെ നടക്കുന്ന മത്സരത്തിന് മുന്നെ ഇന്ന് നടക്കേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പത്ര സമ്മേളനം ഉപേക്ഷിച്ചു. പരിശീലകനും താരങ്ങളും ഐസൊലേഷനിൽ ആണ് എന്നതാണ് പ്രസ് മീറ്റ് ഉപേക്ഷിക്കാൻ കാരണം. ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രസ് മീറ്റ് മാറ്റിവെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പകുതിയോളം താരങ്ങൾ ഇപ്പോഴും കൊറോണ പോസിറ്റീവ് ആണോ.

അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ നാളത്തെ മത്സരം നടക്കാൻ സാധ്യത കുറവാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം മാറ്റുവെച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആയ എ ടി കെ മോഹൻ ബഗാൻ കൊറോണയിൽ നിന്ന് രക്ഷപ്പെട്ട് ഇന്നലെ മുതൽ പരിശീലനം തുടങ്ങിയിട്ടുണ്ട്.