ബ്ലാസ്റ്റേഴ്സ് – ഗോകുലം മത്സരം കൊച്ചിയിലേക്ക് മാറ്റി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സും ഗോകുലം എഫ് സിയും തമ്മിൽ നവംബർ 11ന് നടക്കുന്ന സൗഹൃദ മത്സരത്തിന്റെ വേദി മാറ്റി. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയമായിരുന്നു ആദ്യം വേദിയായി തീരുമാനിച്ചത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സൗകര്യത്തിനായി മത്സരം കൊച്ചിയിലേക്ക് മാറ്റി.

നവംബർ 11ന് തന്നെയാകും മത്സരം നടക്കുക. കളി കാണാൻ ആരാധകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. കേരളത്തിന്റെ രണ്ടു ദേശീയ ക്ലബുകളും ആദ്യമായി ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത ഈ മത്സരത്തിന് ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ കേരളത്തിലെ ആദ്യ സൗഹൃദ മത്സരവുമാകും ഇത്. ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ടീമും മത്സരത്തിനായി അണിനിരക്കുന്നതാണ്.

ഐ ലീഗിന് ഒരുങ്ങുന്ന ഗോകുലം എഫ് സി ഐ എസ് എൽ ക്ലബുമായി കളിക്കുന്ന മൂന്നാം സൗഹൃദ മത്സരമാകും ഇത്. നേരത്തെ ബെല്ലാരിയിൽ വെച്ച് നടന്ന രണ്ട് സൗഹൃദ മത്സരങ്ങളിൽ ഗോകുലം ബെംഗളൂരുവിനെ നേരിട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement