നാളെ കേരള ബ്ലാസ്റ്റേഴ്സ് മഞ്ഞക്കടലിന് മുന്നിൽ കറുപ്പ് നിറത്തിൽ ഇറങ്ങും!!

നാളെ ഐ എസ് എൽ ഫൈനലിൽ കേരൾ ബ്ലാസ്റ്റേഴ്സ് കറുപ്പും നീലയും നിറത്തിലുള്ള ജേഴ്സിയിൽ ഇറങ്ങും. ഫൈനലിൽ ഹൈദരാബാദ് മഞ്ഞ നിറത്തിൽ ഇറങ്ങും എന്ന് ഉറപ്പായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ കൂടുതൽ പോയിന്റ് നേടിയത് കൊണ്ടാണ് ഹൈദരബാദിന് മഞ്ഞ ജേഴ്സി അണിയാനുള്ള അവകാശം കിട്ടിയത്. ഹൈദരബാദ് മഞ്ഞ ഇടുന്നത് കൊണ്ട് തന്നെ ആ നിറവുമായി ബന്ധമില്ലാത്ത നിറം കേരള ബ്ലാസ്റ്റേഴ്സിന് അണിയണമായിരുന്നു. അതാണ് കേരള ബ്ലാസ്റ്റേഴ്സ് കറുപ്പും നീലയും ഉള്ള ജേഴ്സിയിലേക്ക് മാറുന്നത്.
Img 20220319 234543

മുമ്പ് രണ്ട് തവണ കേരള ബ്ലാസ്റ്റേഴ്സ് മഞ്ഞ ജേഴ്സിയിൽ ഇറങ്ങിയപ്പോഴും ഫൈനൽ പരാജയപ്പെട്ടിരുന്നു. മഞ്ഞ നിറം ഇല്ലാത്തത് ആരാധകർക്ക് സങ്കടം നൽകും എങ്കിലും സ്റ്റേഡിയം നാളെ മഞ്ഞ ആക്കാൻ ആരാധകർ ഒരുങ്ങി കഴിഞ്ഞു.