നാളെ കൊച്ചി മഞ്ഞ കടലാകും!! കേരള ബ്ലാസ്റ്റേഴ്സ് ആരാധർക്ക് കലൂരിൽ നിന്ന് ഒരുമിച്ച് കളി കാണാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നാളെ നടക്കുന്ന ഐ എസ് എൽ സെമി ഫൈനൽ ആഘോഷമാക്കി മാറ്റാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അവസരം. നാളെ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെ നേരിടുമ്പോൾ കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് പുറത്ത് ഒരു ഫാൻ പാർക്ക് ഒരുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. ഫുട്ബോൾ ആരാധകർക്ക് നാളെ കലൂരിലെ ഫാൻ പാർക്കിൽ നിന്ന് ഒരുമിച്ച് കളി കണ്ട് കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണ നൽകാം.20220310 174259

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു പുറത്ത് വൈകിട്ട് 5.30 മുതൽ ഫാൻപാർക്ക് തുറക്കും. ആരാധകരെ മുഴവൻ ഇവിടെ നിന്ന് ഒരുമിച്ച് കളി കാണാൻ ക്ഷണിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. അവസാന രണ്ടു വർഷമായി കലൂരിൽ ഒത്തുകൂടാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവർണ്ണാവസരമാകും ഇത്.