കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയൻ ലൂണ കൊച്ചിയിൽ എത്തി

Img 20210816 183245

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം അഡ്രിയാൻ ലൂണ കൊച്ചിയിൽ എത്തി. കഴിഞ്ഞ ആഴ്ച കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ച സൈനിംഗ് ഇന്ന് കൊച്ചിയിൽ എത്തി ഇന്ന് ബാക്കിയുണ്ടായിരുന്ന സാങ്കേതിക പ്രക്രിയകൾ കൂടെ പൂർത്തിയാക്കി. താരം ഉടനെ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം പ്രീസീസണായി ചേരും. കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊർ സൈനിംഗ് ആയ സിപോവിചും ഉടൻ കൊച്ചിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ.

ഉറുഗ്വേ താരമായ അഡ്രിയൻ ലൂണ അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഫോർവേഡായും കളിക്കുന്ന താരമാണ്. കേരള ബ്ലാസ്റ്റേഴ്സിൽ ഒരു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. 29കാരനായ താരം അവസാന രണ്ടു സീസണുകളിലും മെൽബൺ സിറ്റിയിൽ ആയിരുന്നു കളിച്ചിരുന്നത്.

Previous articleഡിക്ലറേഷന്‍ നടത്തി ഇന്ത്യ, ഇംഗ്ലണ്ടിന് ജയിക്കുവാന്‍ 272 റൺസ്
Next articleകരിഷ്മ ഗോകുലം കേരളയ്ക്ക് ഒപ്പം തുടരും