Picsart 23 11 29 19 03 09 475

നിർണായക മാറ്റങ്ങൾ, കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു

ഐ എസ് എൽ പത്താം സീസണിലെ എട്ടാം മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ഇന്ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ് സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും ലീഗിൽ ഒന്നാമത് എത്താം. സസ്പെൻഷൻ കഴിഞ്ഞു ദിമി ഇന്ന് ടീമിൽ എത്തിയിട്ടുണ്ട്.

സച്ചിൻ സുരേഷ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നത്. പ്രബീർ, ഹോർമി,മിലോസ്, നവോച എന്നിവരാണ് ഡിഫൻസിൽ. ഡാനിഷ്, വിബിൻ എന്നിവരാണ് മധ്യനിരയിൽ. രാഹുൽ, ലൂണ, പെപ്ര, ദിമി എന്നിവർ മുന്നിൽ അണിനിരക്കുന്നു. ഐമനും ഡെയ്സുകെയും ഇഷൻ പണ്ടിതയും ബെഞ്ചിൽ ഉണ്ട്.

ടീം;

Exit mobile version