കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി പ്രകാശനം നവംബർ നാലിന്

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലേക്കുള്ള  കിറ്റിന്റെ  പ്രകാശനം  കൊച്ചിയിലെ ലുലു മാളിലും  കോഴിക്കോട് ഹൈലൈറ്റ് മാളിളും വെച്ചും നടക്കും.  നവംബർ നാലിന് വൈകിട്ട് നാല് മണിക്കാണ് കിറ്റ്  പ്രകാശനം.  ലോകത്തിലെ മികച്ച പല കായിക ടീമുകൾക്കും കിറ്റുകൾ നിർമ്മിച്ച് കൊടുത്തുള്ള ബ്രാൻഡ് ആയ  അഡ്മിറൽ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി നിർമിക്കുന്നത്.  പ്രകാശനത്തിന് ശേഷം കുറച്ച് ജേഴ്സികൾ വില്പനക്ക് ഉണ്ടാക്കും എന്നും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിട്ടുണ്ട്.

അഡ്മിറൽ സ്പോർട്സ് കമ്പനി മാഞ്ചസ്റ്ററിലാണ് സ്ഥിതി ചെയ്യുന്നത്.  ഒമ്പതോളം രാജ്യങ്ങളുടെ ജേഴ്സിയും മുപ്പതിലധികം സ്പോർട്സ് ക്ലബുകളുടെ ജേഴ്സിയും സ്പോൺസർ ചെയ്യുന്ന വലിയ കമ്പനി തന്നെയാണ് അഡ്മിറൽ സ്പോർട്സ് ക്ലബ്. സച്ചിന് ഉടമസ്ഥാവകാശമുള്ള കബഡി ടീമായ തമിഴ് തലൈവാസിന്റെ ജേഴ്സിയും ഇപ്പോൾ അഡ്മിറൽ ആണ് സ്പോൺസർ ചെയ്യുന്നത്. ആ‌ ബന്ധമാണ് കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലേക്കും എത്തിച്ചിരിക്കുന്നത്. തമിഴ് തലൈവാസിനേയും സച്ചിനും അഡ്മിറലും മഞ്ഞ ജേഴ്സിയിലായിരുന്നു അണിയിച്ചൊരുക്കിയത്.

നവംബർ 17ന് ആരംഭിക്കുന്ന ഐ എസ് എല്ലിൽ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ കൊൽക്കത്തയുമായാണ് ഏറ്റുമുട്ടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചരിത്രം വഴിമാറി, ന്യൂസിലാണ്ടിനെ ടി20യില്‍ വീഴ്ത്തി ഇന്ത്യ
Next articleവെംബ്ലിയിൽ തോറ്റമ്പി റയൽ, നോകൗട്ട് ഉറപ്പിച്ച് സ്പർസ്