റഫറിയെ പരസ്യമായി കുറ്റം പറയാൻ താൻ ഇല്ല എന്ന് കിബു വികൂന

ഐ എസ് എല്ലിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയത് റഫറിമാരാണ്. റഫറിമാർക്ക് എതിരെ ഒരു വിധം പരിശീലകർ എല്ലാം ഇതിനകം രംഗത്തു വന്നു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സും റഫറിയുടെ മോശം തീരുമാനങ്ങൾക്ക് ഇരയായിട്ടുണ്ട്. എങ്കിലും റഫറിയെ പരസ്യമായി കുറ്റം പറയാൻ താൻ ഇല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന പറഞ്ഞു.

തനിക്ക് റഗറിയിംഗിൽ പരാതി ഉണ്ട് എങ്കിൽ താ‌ൻ അത് ലീഗ് അധികൃതരോടും അല്ലായെങ്കിൽ റഫറിയോട് നേരിട്ടോ പറയും എന്ന് കിബു വികൂന പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ അവരെ പരസ്യമായി കുറ്റം പറയുന്നത് ശരിയായി തനിക്ക് തോന്നുന്നില്ല. താൻ എന്നും റഫറിമാരെ ബഹുമാനിക്കുന്നു എന്നും കിബു വികൂന പറഞ്ഞു. ഗ്രൗണ്ടിൽ ആയാലും അവരോട് ബഹുമാനം വെച്ച് മാത്രമെ താൻ സംസാരിക്കാറുള്ളൂ എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.