ഈ അവസ്ഥയിലും പിന്തുണയ്ക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നന്ദി പറഞ്ഞ് കിബു

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഇതുവരെ ആയിട്ട് ഒരു മത്സരം പോലും വിജയിച്ചിട്ടില്ല. ആറു മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും മൂന്ന് പോയിന്റുമായി ലീഗിൽ ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നിട്ടും ആരാധകർ കേരള ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷയർപ്പിച്ച് നിൽക്കുകയാണ്. ആരാധകരുടെ ഈ സ്നേഹത്തിന് വലിയ നന്ദി പറയുന്നതായി കിബു വികൂന പറഞ്ഞു‌. നാളെ ഹൈദരാബാദിനെ നേരിടുന്നതിന് മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കവെ ആണ് ആരാധകർക്കുള്ള നന്ദി കിബു വികൂന അറിയിച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് ടീം അവരുടെ എല്ലാം ഗ്രൗണ്ടിൽ നൽകുന്നുണ്ട് എന്ന് കിബു വികൂന പറഞ്ഞു. ആദ്യ വിജയം ഉടൻ വരും എന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ആരാധകർക്ക് മൂന്ന് പോയിന്റിന്റെ സന്തോഷം നൽകാൻ തന്നെയാണ് ടീം പരിശ്രമിക്കുന്നത് എന്നും കിബു വികൂന പറഞ്ഞു.