Site icon Fanport

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു, സൗഹൃദ മത്സരത്തിൽ കേരള യുണൈറ്റഡ് എതിരാളികൾ

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പ്രീസീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്‌. കേരള യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് വൈകിട്ട് 4 മണിക്ക് കൊച്ചി പനമ്പള്ളി നഗറിലെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്‌‌. കളി തത്സമയം കേരള ബ്ലാസ്റ്റേഴ്സിന്റെ യൂടൂബ് ചാനലിലൂടെ ഫുട്ബോൾ പ്രേമികൾക്ക് കാണാൻ ആകും. ഡ്യൂറണ്ട് കപ്പിനായി ഒരുങ്ങുന്നതിന്റെ ഭാഗമായാണ് കേരള ബ്ലാസ്റ്റേഴ്സ് സന്നാഹ മത്സരങ്ങൾ കളിക്കുന്നത്. അവസാന മൂന്ന് ആഴ്ചകളായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തുന്നുണ്ട്.

പുതിയ പരിശീലകൻ ഇവാൻ വുകമാനോവിചിന്റെ കീഴിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമാകും ഇത്. ഹർമൻജോത് കാബ്ര ഉൾപ്പെടെയുള്ള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഇന്ത്യൻ സൈനിംഗുകൾ ഇന്ന് കളത്തിൽ ഇറങ്ങും. എന്നാൽ വിദേശ താരങ്ങൾ ഇന്ന് സ്ക്വാഡിൽ ഉണ്ടാകില്ല. മറുവശത്ത് കേരള യുണൈറ്റഡും ശക്തമായ ടീമുമായാണ് വരുന്നത്. സെക്കൻഡ് ഡിവിഷൻ ഐലീഗ് കളിക്കാൻ ഒരുങ്ങുന്ന കേരള യുണൈറ്റഡ് കഴിഞ്ഞ ദിവസം ബിനോ ജോർജ്ജിനെ പരിശീലകൻ ആയി എത്തിച്ചിരുന്നു. അദ്ദേഹത്തിൽ കീഴിലെ കേരള യുണൈറ്റഡിന്റെ ആദ്യ മത്സരവും ആകും ഇത്.

Exit mobile version