Picsart 24 09 06 18 55 44 085

കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ജിമനെസ് ഇന്ത്യയിൽ എത്തി

സ്പാനിഷ് മുന്നേറ്റ താരം ജീസസ് ജിമനെസ് നൂനെസ് ഇന്ത്യയിൽ എത്തി. താരം കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേർന്നു. താരം ബ്ലാസ്റ്റേഴ്സ് ക്യാമ്പിലേക്ക് എത്തിയ വീഡിയോ ക്ലബ് ഇന്ന് പങ്കുവെച്ചു. കൊൽക്കത്തയിൽ ഉള്ള ബ്ലാസ്റ്റേഴ്സ് ടീം അടുത്ത ആഴ്ചയോടെ കൊച്ചിയിലേക്ക് എത്തും.

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്ട്രൈക്കർ

2026 വരെയുള്ള കരാറിൽ ആണ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയിരിക്കുന്നത്. ഗ്രീക്ക് സൂപ്പർ ലീഗിൽ ഒഎഫ്ഐ ക്രീറ്റിനൊപ്പം 2023 സീസൺ കളിച്ച ശേഷമാണ് ജിമെനെസ് ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നത്.

Exit mobile version