ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിന് എതിരെ, വിജയം മാത്രം ലക്ഷ്യം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) വ്യാഴാഴ്ച ഗോവയിലെ ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടും. രണ്ട് ടീമുകളുടെയും ടോപ് 4 പ്രതീക്ഷകൾക്ക് നിർണായകമാണ് ഇന്നത്തെ പോരാട്ടം.

ഹൈദരാബാദ് എഫ്‌സിക്കെതിരെ എടികെ മോഹൻ ബഗാൻ നേടിയ വിജയത്തോടെ ജംഷഡ്പൂർ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇന്ന് മൂന്ന് പോയിന്റുകൾ നേടിയാൽ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറാൻ ജംഷദ്പൂരിനാകും. മറുവശത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അവരുടെ നിലവിലെ സ്ഥാനം ഉറപ്പിക്കാൻ ആകും നോക്കുക. ഇന്ന് ജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് ഒന്നാമത് ഉള്ള ഹൈദരാബാദിനൊപ്പം എത്താം.

ഇന്ന് ആയുഷ് അധികാരി സസ്പെൻഷൻ കാരണം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ല. സസ്പെൻഷൻ കഴിഞ്ഞ് എത്തുന്ന ഹാർട്ലി ഇന്ന് ജംഷദ്പൂരിനൊപ്പം ഉണ്ടാകും.