വിജയം നൽകിയ അതേ ടീമുമായി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഇറങ്ങുന്നു, വിജയം തുടരുമോ?

ഐ എസ് എൽ സീസണീലെ എട്ടാം മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിന് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. മുംബൈ സിറ്റിക്ക് എതിരെയും ചെന്നൈയിന് എതിരെയും ഇറങ്ങിയ ടീമിൽ നിന്ന് യാതൊരു മാറ്റവും ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. ആ രണ്ട് മത്സരങ്ങളിലും 3-0ന് വിജയിക്കാൻ കേരളത്തിനായിരുന്നു. ആ പ്രകടനം ആവർത്തിക്കുക ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. സിപോവിചിന് പകരം ഇന്നും യുവതാരം ഹോർമിപാം കേരള ബ്ലാസ്റ്റേഴ്സിന്റെ ഇലവനിൽ ഉണ്ട്. വാസ്കസും ഡിയസും ഇന്നും അറ്റാക്കിൽ ഒരുമിച്ച് ഇറങ്ങുന്നു

പരിക്ക് കാരണം പുറത്തായ രാഹുൽ, ആൽബിനോ എന്നിവർ ഇന്നും ടീമിൽ ഇല്ല. ഇന്ന് നാലാം വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.

Kerala Blasters; Gill, Khabra, Leskovic, Hormipam, Jessel, Jeakson, Putea, Sahal, Luna, Diaz, Vasques

Exit mobile version